Posts

മഴ

വെയിൽ പൊള്ളലുകളിൽ മഴയെ കാത്തിരുന്നിട്ടുണ്ടോ ? ഓരോ ജീവന്റെ,  ജീവജാലങ്ങളുടെ ഓരോ  തുടിപ്പുകളിലും  മരവും മണ്ണും മഴയും എത്രമാത്രം സ്വാധീനിക്കുന്നെന്ന്  , മഴയില്ലാത്ത മരങ്ങളില്ലാത്ത നാളെയെ കുറിച്ച് ഓർത്തിട്ടുണ്ടോ  ? ആശങ്കകളോട് വിടപറയാം  ,നാളെയിൽ  നന്മ മരങ്ങൾ തിമിർത്തു പെയ്യുന്നത്  കാണാൻ തോളോട് തോൾ ചേരാം .. മഴപെയ്തിന്റെ വിത്തുകൾ മണ്ണിൽ തളിരിടട്ടെ  , പുതു ജീവനുകൾ മഴയിലും മണ്ണിലും ആഴന്നിറങ്ങി നടനമാടട്ടെ

കൊഴിഞ്ഞു വീണാ ചെറു ചെമ്പക പൂ

ചെറു കാറ്റിലെ ഇലയനക്കങ്ങളിൽ പേടിച്ചരണ്ടു കൊഴിഞ്ഞു വീണാ  ചെറു ചെമ്പക പൂവിന്റെ  ഇതളുകൾ കണ്ണുനീർ പൊഴിച്ചിട്ടുണ്ടാകും കണ്ണുകൾ ചുവന്നിട്ടുണ്ടാകും....

ആത്‌മാവ്‌

ചിറകടിയൊച്ച നിലച്ച നേരത്തിന് നേർ പകുതിയിൽ നീ  പകുത്ത  ജീവന്റെ  തുടിപ്പും കരുതലും കൊണ്ട് ഞാൻ ദേഹിയായ് പറന്നകലും പാതി വെന്ത മനസുമായി തീക്കനലുകളിൽ നിന്റെ ഉറക്കം അപൂർണ്ണവുംആകും , ഇഴപിരിഞ ചകിരി നാരുകളാൽ സ്വയം അണിയുന്ന വരണമാല്യത്തിൽ  തൂങ്ങിയാടി പാതിയെം വിട്ടകന്നു നീ എന്നിലായി വന്നു ചേരും ഒറ്റ പെയ്ത്തിൽ കെട്ടണയുന്ന കനലുകൾ ഒഴുകിയൊലിക്കും മരം പെയ്യുമ്പോൾ നിന്നെയും പുണർന്നു ഞാനാ വാക മരച്ചോട്ടിൽ ഇന്നിന്റെ സ്വപ്നങ്ങൾ നിന്റെ മുടിയിഴകളോട് പറയും , നാളെയിൽ നീയും ഞാനും ഇല്ലെന്ന സത്യത്തിൽ ..

ചേമ്പില

ഇടവപ്പാതിയിൽ മഴ നനഞ്ഞൊരു  ചേമ്പില തണ്ടെന്നെ  നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു കുട ചൂടിയെന്നെ ഒറ്റയ്ക്ക് കണ്ടിട്ടാകണം 

പ്രതികാരം

പത്തു മാസം വയററയിൽ പൂട്ടിയിട്ടതിനു  വൃദ്ധ സദനത്തിൽ ജീവിതകാലമാക്കി  പ്രതികാരം തീർത്തതാണ് മക്കൾ 

അവൾ

മനസ്സിൽ   ഒരു മഴ പെയ്ത് തോർന്നിരിക്കുന്നു  ,  ചിന്തകളുടെ കാർമേഘങ്ങളിൽ നടനമാടിയ  മരണത്തിന്റെ മണി കിലുക്കം കേൾപ്പിച്ച  ഇരമ്പലുകൾക്കൊടുവിൽ ,  ഇന്നിൽ അവൾ ഏകയാണ്  , എന്നാൽ ചിരഞ്ജീവിയും  നാളെയുടെ നേർത്ത മഞ്ഞു വീഴുന്ന വെളുപ്പാൻകാലം  തളിരുകളിൽ മഴമുത്തുകൾ ചിതറി വീഴുമ്പോൾ  ഇന്നലെയിലെ അവനെയും തേടിയവൾ  ആ പഴയ കുന്നിൻ ചെരുവിലേക്കു വരും  അവരുടെ പ്രണയം കൈമാറിയിരുന്ന ഇലമറകൾ  തീർത്ത ആ മരത്തണലിൽ .. അവൻറെ ഓർമ്മകളെയും തഴുകി അവൾ  അവന്റെ വരവിനായി കാത്തിരിക്കും  ചെറുകിളികൾ ചേക്കേറുന്ന സന്ധ്യ സമയത്  അവൾ അവളെ തന്നെ പറഞ്ഞു പഠിപ്പിയ്ക്കും  ഇന്നിൽ അവൻ ഇല്ലെന്നും ഇന്നലെയിലെ അവൻ  അവളിൽ ഇന്നും ജീവിക്കുന്നെന്നും   

വേഷം

കെട്ടിയാടിയ വേഷങ്ങൾ എല്ലാം പുറമെ നിറമുള്ളതായിരുന്നു എങ്കിലും അകമേ നിറമുള്ള ഞാൻ ഉണ്ടാകുന്നത് നീ കൂടെ ഉണ്ടാകുമ്പോഴാണ്